ലൈംഗികതൊഴില്‍ വിട്ട് സ്വയംതൊഴില്‍
ആലപ്പുഴ: 20 ലൈെംഗിക തൊഴിലാളികള്‍ തങ്ങളുടെ പഴയ തൊഴില്‍ ഉപേക്ഷിച്ച് അലക്ക് പൊടി നിര്‍മാണവും വില്പനയും തുടങ്ങി. ഒരു സ്വയംതൊഴില്‍ പദ്ധതിക്ക് കീഴിലായി ഏഴ് പുരുഷന്മാരും 13 സ്ത്രീകളുമാണ് ലൈംഗിക തൊഴിലിന്റെ ഭൂതകാലം ഉപേക്ഷിച്ച് പുതിയ ജീവിതമാര്‍ഗം കണ്ടെത്തിയത്.
ദേശീയ എയ്ഡ്സ് കണ്‍ട്രോള്‍ ഒര്‍ഗനൈസേഷന്റെ സഹായത്തോടെയാണ് ഇവര്‍ പുതിയ സ്വയംതൊഴില്‍ സംരംഭത്തിന് തുടക്കമിട്ടത്. സണ്‍ബ്രൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഡിറ്റര്‍ജന്റ് പൊടിക്ക് കിലോഗ്രാമിന് 80 രൂപയാണ് വില.
ഇപ്പോള്‍ ജീവിതത്തില്‍ വലിയ മാറ്റം വന്നുവെന്നും സമൂഹം പഴയ കണ്ണോടെയല്ല തങ്ങളെ കാണുന്നതെന്നും സ്വയംതൊഴില്‍ കണ്ടെത്തിയ ലൈംഗിക തൊഴിലാളികളിലൊരാളായ രാധാമണി പറഞ്ഞു. ഇപ്പോള്‍ മറ്റുള്ളവരുമായി തങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളത്. നേരത്തെ മറ്റുള്ളവരുടെ വീട്ടുപരിസരത്തു പോലും കടക്കാന്‍ തങ്ങളെ അനുവദിക്കില്ലായിരുന്നു. ഇപ്പോള്‍ ജീവിതം ആകെ മാറിയിരിക്കുന്നു- രാധാമണി പറഞ്ഞു.
ഇവരുടെ ആത്മവിശ്വാസം നിലനിര്‍ത്താനായി എല്ലാ ആഴ്ചയും കൗണ്‍സിലിംഗ് ക്ലാസുകള്‍ നല്‍കുന്നുണ്ട്. കൂടുതല്‍ ലൈംഗിക തൊഴിലാളികളെ ഈ പദ്ധതിയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ ഇവര്‍ക്ക് പ്രതിഫലം ലഭിക്കും.
മെഴുകുതിരി നിര്‍മാണം, അച്ചാര്‍, കായ വറുത്തത് നിര്‍മാണം തുടങ്ങിയവയും തുടങ്ങാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ട്.












Click it and Unblock the Notifications