കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതൃമാറ്റം വേണം: ഉണ്ണിത്താന്‍, ചാക്കോ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി മാറണമെന്ന് പി. സി. ചാക്കോയും രാജ്മോഹന്‍ ഉണ്ണിത്താനും ഹൈക്കമാന്റ് പ്രതിനിധികളോട് ആവശ്യപ്പെട്ടു.

ജൂണ്‍ 10 വ്യാഴാഴ്ച ഉണ്ണിത്താനും ചാക്കോയും ഹൈക്കമാന്റ് പ്രതിനിധികളായ മാര്‍ഗരറ്റ് ആല്‍വ, ആര്‍. എല്‍. ഭാട്ടിയ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. പാര്‍ട്ടിയും മന്ത്രിസഭയിലും അഴിച്ചുപണി വേണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ഘടകകക്ഷികള്‍ പോലും മുഖ്യന്ത്രി മാറണമെന്ന അഭിപ്രായമുണ്ടെന്ന് ചാക്കോ വ്യക്തമാക്കി.

കെപിസിസി നേതൃയോഗ സ്ഥലത്ത് തനിക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് ഉണ്ണിത്താന്‍ ഹൈക്കമാന്റ് പ്രതിനിധികളുമായി സംസാരിച്ചു. ഇതുസംബന്ധിച്ച പത്രക്കട്ടിംഗുകളും സിഡിയും ഉണ്ണിത്താന്‍ ഹൈക്കമാന്റ് പ്രതിനിധികള്‍ക്ക് നല്‍കി.

കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന്‍, മന്ത്രി കെ. വി. തോമസ്, വി. എസ്. വിജയരാഘവന്‍, എം. ഐ. ഷാനവാസ്, എ. സി. ജോസ്, കെ. സി. വേണുഗോപാല്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ വിവിധ പ്രമുഖ നേതാക്കളും വ്യാഴാഴ്ച ഹൈക്കമാന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

ഹൈക്കമാന്റ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് ഉമ്മന്‍ചാണ്ടിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും നേതൃത്വത്തില്‍ എ ഗ്രൂപ്പ് എംഎല്‍എമാര്‍ രാവിലെ എംഎല്‍എ ഹോസ്റലില്‍ വച്ച് കൂടിയാലോചന നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X