ഇറാഖിലേയ്ക്ക് സൈന്യത്തെ അയയ്ക്കരുത്: സിപിഎം
ദില്ലി: ഇറാഖിലേയ്ക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കരുതെന്ന് സി പിഎം ആവശ്യപ്പെട്ടു. ഇറാഖിലേയ്ക്ക് സൈന്യത്തെ അയയ്ക്കുന്ന കാര്യം പുനരാലോചിയ്ക്കുമെന്ന് വിദേശ കാര്യ മന്ത്രി നട്വര്‍ സിഹ് കഴിഞ്ഞ ദിവസം പറഞ്ഞതിനെതുടര്‍ന്നാണ് സിപിഎം ശക്തിയായി പ്രതികരിച്ചത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഇറാഖില്‍ അമേരിയ്ക്കയുടെ വരുതിയ്ക്ക് നിന്ന് പൊരുതാനായി ഇന്ത്യന്‍ സൈന്യത്തെ അയയ്ക്കില്ലെന്ന കാര്യം സര്‍ക്കാര്‍ സംശയ ലേശമെന്യേ വ്യക്തമാക്കണമെന്നും മാര്‍ക്സിസ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു. പോളിറ്റ് ബ്യൂറൊ ഒരു പ്രസ്താവനയിലാണ് ഈ അഭിപ്രായം വ്യക്തമാക്കിയത്. ഇറാഖില്‍ ഇപ്പോള്‍ ഉള്ളത് അമേരിയ്ക്കയുടെ പാവ സര്‍ക്കാരാണ്. അവിടെ ജനങ്ങളുടെ സര്‍കാര്‍ വന്ന ശേഷം ഐക്യരാഷ്ട്രസഭയുമായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്.
ഇപ്പോള്‍ അതിന് സമയമായിട്ടില്ല. സി പി എം വ്യക്തമാക്കി.












Click it and Unblock the Notifications