നിരീക്ഷകര്‍ ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാനത്തെ നേതാക്കളുമായി സംസാരിച്ച കേന്ദ്രനിരീക്ഷകരായ മാര്‍ഗരറ്റ് ആല്‍വയും ആര്‍.എല്‍ ഭാട്ടിയയും ജൂണ്‍ 12 ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. ദില്ലിയിലേയ്ക്ക് മടങ്ങുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബുധനാഴ്ച കേരളത്തിലെത്തിയ നേതാക്കള്‍ ശനിയാഴ്ച ഉച്ചയാക്കാണ് ദില്ലിയ്ക്ക് തിരിച്ചത്.
ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി നിരീക്ഷകരെ കണ്ടത്. അരമണിയ്ക്കൂറോളം മുഖ്യമന്ത്രി ഇവരോട് സംസാരിച്ചു. ആന്റണിയെ കാണുന്നതിനുമുമ്പും ശേഷവും നിരീക്ഷകര്‍ ഉമ്മന്‍ചാണ്ടിയെ കണ്ടു. കെ.പി.സി.സി പ്രസിഡന്റ് പി.പി തങ്കച്ചനുമായും ആല്‍വയും ആര്‍. എല്‍. ഭാട്ടിയയും ചര്‍ച്ച നടത്തി.
വിവിധ നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉന്നയിച്ച അഭിപ്രായങ്ങള്‍ ഹൈകമാണ്ടിനെ ധരിപ്പിയ്ക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്ന് ആര്‍.എല്‍. ഭാട്ടിയ വ്യക്തമാക്കി. ഹൈകമാണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.
വിവിധ നേതാക്കള്‍ നിവേദനങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. താഴേതട്ടില്‍ കേരളത്തില്‍ ഇപ്പോഴും കോണ്‍ഗ്രസിന് നല്ല അടിത്തറയുണ്ട്. കാര്യമായി പ്രവര്‍ത്തിച്ചാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും നിയമസഭയിലേയ്ക്കും നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്ല നേട്ടം ഉണ്ടാക്കാന്‍ കഴിയും. മാര്‍ഗററ്റ് ആല്‍വ അഭിപ്രായപ്പെട്ടു.
സര്‍ക്കാരിനെയും സംഘടനയെയും ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളായിരിക്കും ഹൈക്കമാന്‍ഡ് സ്വീകരിക്കുകയെന്ന് ആന്റണി നിരീക്ഷകരെ കണ്ട ശേഷം വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കാന്‍ താന്‍ തയാറാണ്.












Click it and Unblock the Notifications