Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഐക്യമുന്നണി നേതാക്കളെ കാണും

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പഠിയ്ക്കാനായി വന്ന കോണ്‍ഗ്രസ് ഹൈകമാണ്ട് പ്രതിനിധികള്‍ ഐക്യമുന്നണി ഘടക കക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും.

മാര്‍ഗരറ്റ് ആല്‍വയും ആര്‍.എല്‍. ഭാട്ടിയയും വെള്ളിയാഴ്ചയാണ് ഘടകകക്ഷി നേതാക്കളെ കാണുന്നത്.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കൊമ്ട് മുന്നണിയ്ക്ക് ഉണ്ടാവുന്ന കോട്ടങ്ങള്‍ ഹൈകമാണ്ട് നേതാക്കളുടെ മുമ്പില്‍ അവതരിപ്പിയ്ക്കാന്‍ ഘടക കക്ഷി നേതാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറാണെങ്കില്‍ മാത്രമേ അതിന് കഴിയൂ എന്ന് മുന്നണി നേതാക്കള്‍ തന്നെ പറഞ്ഞിരുന്നു. തുടര്‍ന്ന് ഘടക കക്ഷിനേതാക്കളുടെ ആഗ്രഹം മനസ്സിലാക്കിയാണ് മാര്‍ഗരറ്റ് ആല്‍വയും ആര്‍.എല്‍. ഭാട്ടിയയും ഈ നേതാക്കളെ കാണാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുപോരിന് പുറമെ ഭരണപരാജയവും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളെ നേരത്തേ ധരിപ്പിച്ചിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസ്സിനെപ്പോലെ ഘടകക്ഷികള്‍ക്കുമുണ്ടെന്ന് മന്ത്രി കെ. സുധാകരന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്താന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തീരുമാനിച്ചത്. തലസ്ഥാനത്തുള്ള ഘടകകക്ഷി നേതാക്കളോടെല്ലാം കൂടിക്കാഴ്ചയ്ക്കുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഏ.കെ. ആന്റണി ടെലിഫോണില്‍ സംസാരിച്ചതേയുള്ളൂ. വെള്ളിയാഴ്ച കേന്ദ്ര സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+