Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യഘട്ടത്തില്‍ ആന്റണിയ്ക്ക് വിജയം

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈകമാണ്ട് നിയോഗിച്ചതനുസരിച്ച് കേരളത്തിലെത്തിയ നിരീക്ഷകര്‍ക്ക് മുമ്പില്‍ നേതൃത്ത്വമാറ്റം കാര്യമായി ആരും അവതരിപ്പിയ്ക്കാതിരുന്നത് ആന്റണിയുടെ ആദ്യ ഘട്ട വിജയമായി.

ഐ ഗ്രൂപ്പിനേയും മൂന്നാം ഗ്രൂപ്പിനേയും തനിയ്ക്കൊപ്പം നിറുത്തിയതിനോടൊപ്പം ആന്റണി നാലാം ഗ്രൂപ്പില്‍ വിള്ളലും ഉണ്ടാക്കി.

പി.സി.ചാക്കൊയും നാലാം ഗ്രൂപ്പും മാത്രമേ നേതൃമാറ്റം ഉന്നയിച്ചുള്ളു. മാത്രമല്ല നാലാം ഗ്രൂപ്പിലെ തന്നെ മന്ത്രിയായ കെ. സുധാകരനെക്കൊണ്ട് ഗ്രൂപ്പിന്റെ അഭിപ്രായത്തിന് വിരുദ്ധമായ അഭിപ്രായം പറയിയ്ക്കാനും ആന്റണിയ്ക്ക് കഴിഞ്ഞു. ഇതും ആന്റണിയുടെ വിജയം തന്നെ. നേതൃമാറ്റം കൊണ്ടോ മന്ത്രിസഭാ പുനസംഘടന കൊണ്ടോ ഈ പ്രശ്നം തീരില്ല. എല്ലാ പ്രശ്നവും മുഖ്യമന്ത്രിയില്‍ കെട്ടിവച്ച് മറ്റുള്ളവര്‍ രക്ഷപ്പെടുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു. ഇതിനിടയില്‍ ഐക്യമുന്നണിയിലെ ഘടക കക്ഷികള്‍ക്ക് നേരെ വിരല്‍ ചൂണ്ടാനും സുധാകരന്‍ മറന്നില്ല.

എ വിഭാഗത്തില്‍ പെട്ട ചില എം എല്‍ എ മാര്‍ നേതൃമാറ്റം ഉന്നയിയ്ക്കുമോയെന്ന് ശംശയമുണ്ടായിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. ജൂണ്‍ പത്ത് വ്യാഴാഴ്ച രാവിലെ കെ.സി. ജോസഫിന്റെ മുറിയില്‍ എ വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്ന് ആന്റണിയ്ക്ക് അനുകൂലമായ നിലപാട് എടുത്തു. ഈ യോഗത്തില്‍ ആന്റണി അനുകൂലികള്‍ ഇടഞ്ഞ് നിന്ന ചില എം എല്‍ എ മാരെ അനുനയിപ്പിച്ച് ആന്റണിയ്ക്ക് അനുകൂലമായ നിലപാടെടുപ്പിച്ചു.

ഐ ഗ്രൂപ്പും ആന്റണി മാറണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ അടുത്ത കാലം വരെ ഐ ഗ്രൂപ്പിലായിരുന്ന പി.സി. ചാക്കൊ ആന്റണി മാറണമെന്ന് ശക്തമായി വാദിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഐക്യമുന്നണിയും അമ്പേ പരാജയപ്പെട്ടപ്പോള്‍ തന്നെ ആന്റണി സ്ഥാനം ഒഴിയണമായിരുന്നു. ഇതുണ്ടാകാതെ പോയതും കോണ്‍ഗ്രസിന് ക്ഷീണമാണ് ഉണ്ടാക്കിയത്. ഭരണത്തിലും പാര്‍ട്ടിയിലും അഴിച്ചുപണിയാണ് വേണ്ടത്. കെ.പി.സി.സി. പിരിച്ച് വിട്ട് അഡ്ഹോക്ക് കമ്മറ്റി രൂപീകരിയ്ക്കണമെന്നും ചാക്കൊ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയിലും ഭരണത്തിലും അടിമുടി മാറ്റമുണ്ടാകണമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടത്. ഇതില്‍ ആന്റണി മാറണമെന്ന ധ്വനി ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+