നിയമസഭ 25 മുതല്‍ സമ്മേളിക്കും
തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം 2004 ജൂണ്‍ 25 ന് ആരംഭിക്കും. ആഗസ്ത് 5 ന് സമ്മേളനം അവസാനിക്കുകയും ചെയ്യും.
നിയമസഭ വിളിച്ചുകൂട്ടണമെന്ന് ജൂണ്‍ പത്ത് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി എ.കെ.ആന്റണി വാര്‍ത്താലേഖകരോട് പറഞ്ഞു.
നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ജൂണ്‍ 25 കഴിഞ്ഞാല്‍ വൈദ്യുതി വകുപ്പ് തന്റെ കൈവശം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വകുപ്പ് പുതിയൊരു ആളെ ഏല്‍പിക്കുകയോ അതല്ല, നിലവിലുള്ള ഏതെങ്കിലും മന്ത്രിക്ക് നല്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്കാന്‍ ആന്റണി തയ്യാറായില്ല. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ മറ്റ് ചില വകുപ്പുകളും ഒഴിയാന്‍ ആഗ്രഹിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏത് വകുപ്പാണ് കൈവിടുകയെന്ന് പറയാനും കൂട്ടാക്കിയില്ല.
ഇനി കുറെ യാത്ര ചെയ്യണം. ജനങ്ങളുമായി കൂടുതല്‍ ആശയ വിനിമയം നടത്തണം-മുഖ്യമന്ത്രി വെളിപ്പെടുത്തി.












Click it and Unblock the Notifications