Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ ബിജെപി ഓഫീസില്‍ റെയ്ഡ്

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍.എസ്.എസ്-ബി.ജെ.പി ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തി. കണ്ണൂര്‍ ഇരിട്ടിയില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ജൂണ്‍ പത്ത് വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയ്ക്കായിരുന്നു റെയ്ഡ്. വി.എച്ച്.പി ഓഫീസിലും റെയ്ഡ് നടത്തി. ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ നേതാവായ വത്സന്‍ തില്ലങ്കേരിയെ ഉള്‍പ്പെടെയുള്ളവരെ പിടികൂടുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യം. ആര്‍.എസ്.എസ് പ്രാദേശിക നേതാവ് കെ.കെ. ബലറാമിന്റെ വീട്ടിലും റെയ്ഡ് നടത്തി.

ഇത്തരം റെയ്ഡുകള്‍ ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാനേ ഉപകരിക്കൂ എന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച സുബ്ഹി നമസ്കാരത്തിന് പള്ളിയിലേക്ക് പോകവേയാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ പി.വി. മുഹമ്മദിനെ അക്രമികള്‍ വെട്ടിക്കൊന്നത്. ഇതിന് പകരമെന്നോണം ആര്‍.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു.

ഡി.വൈ.എസ്.പി ഭുവനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+