Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് സംഘട്ടനം: നാല് പേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: കെ.പി.സി.സി. എക്സിക്യൂട്ടീവ് യോഗം നടന്ന പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തിനുമുന്നില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി അറസ്റിലായി.

പ്രവീണ്‍ റാണ, രാജീവ്, സജി, അജി എന്നിവരാണ് ജൂണ്‍ 11 ശനിയാഴ്ച പൊലീസ് പിടിയിലായത്. കഴക്കൂട്ടത്തിനടുത്തുനിന്നാണ് ഇവര്‍ പൊലീസ് പിടിയിലായത്. അക്രമം നടത്തിയതിനുള്ള പ്രതിഫലം വാങ്ങാനായി എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ് ചെയ്ത നിഖില്‍ ബാബു നല്‍കിയ സൂചനകള്‍ വച്ചാണ് ഇവരെ പൊലീസ് വലയില്‍ കുരുക്കിയത്.

പ്രതികളില്‍ ചിലര്‍ സഞ്ചരിച്ചരുന്ന വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ പേരെ പിടികൂടാനായി അയല്‍ ജില്ലകളിലേയ്ക്ക് രണ്ട് പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അക്രമവുമായി ബന്ധപ്പെട്ട് കേസിലെ ഒരു പ്രതിയായ ഹുസൈന്‍ സഞ്ചരിച്ചിരുന്ന ഹീറോ ഹോണ്ട ബൈക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്.

എ.എസ്.ഐ. കൃഷ്ണന്‍കുട്ടി വധത്തില്‍ പ്രതിയാണ് ഹുസൈന്‍. കെ.പി.സി.സി. ആക്ടിങ്ങ് പ്രസിഡന്റ് പി.പി. തങ്കച്ചനെ ആക്രമിച്ച വീഡിയോ ദൃശ്യങ്ങളില്‍ ഹുസൈന്റെ പങ്ക് വ്യക്തമാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുട്ടത്തറ സ്വദേശിയായ ഷാജഹാന്റെ വാഹനത്തിലാണ് ഇയാള്‍ അക്രമസ്ഥലത്തെത്തിയത്. കേസിലെ പ്രധാനപ്രതിയായ എച്ച്.പി. ഷാജി നിര്‍ദേശിച്ചതിനാലാണ് താന്‍ ബൈക്ക് വിട്ടുകൊടുത്തതെന്ന് ഷാജഹാന്‍ സമ്മതിച്ചിട്ടുണ്ട്. തന്നെയും ഷാജി യോഗസ്ഥലത്തേക്ക് ക്ഷണിച്ചെങ്കിലും വരാന്‍ കഴിയില്ലെന്ന് അറിയിച്ചുവെന്ന് ഷാജഹാന്‍ മൊഴി നല്‍കിയതായാണ് സൂചന. പൂന്തുറ കേസിലെ പ്രതിയാണ് ഷാജഹാന്‍.

സംഭവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യല്‍ തുടരുകയാണ്. എന്നാല്‍ ആരെയൊക്കെ അറസ്റ്ചെയ്യേണ്ടിവരുമെന്ന കാര്യം അന്വേഷണസംഘം തീരുമാനിച്ചിട്ടില്ല. ചോദ്യം ചെയ്തവരുടെയൊക്കെ മൊഴികള്‍ പരിശോധിച്ചശേഷം മാത്രമേ അറസ്റുണ്ടാകൂ. പല പ്രധാന പ്രതികളും ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+