കേരളാ എക്സ്പ്രസില്‍ തീപിടിത്തം
ദില്ലി: തിരുവനന്തപുരത്തു നിന്നു ദില്ലിയ്ക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസിന്റെ ബ്രേക്ക് വാന്‍ കമ്പാര്‍ട്ട്മെന്റില്‍ തീപിടിത്തമുണ്ടായി.ഒരാള്‍ക്ക് പരിക്കേറ്റു. ജോലാര്‍പേട്ട്- കട്പാടി റയില്‍മേഖലയില്‍ ഗുധിയാധാമെന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്.
ജൂണ്‍ 11 വെള്ളിയാഴ്ച രാവിലെ നാല് മണിയ്ക്കായിരുന്നു അപകടം.
ട്രെയിന്‍ നിര്‍ത്തിയ ഉടനെ രക്ഷപ്പെടാനുള്ള തിരക്കിനിടയില്‍ പുറത്തേക്കു ചാടിയ തിരുവല്ല സ്വദേശിനി ഷീജ (23) ക്കാണ് പരിക്കേറ്റത്. ഇവരെ വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് നാല് മണിയ്ക്കൂര്‍ ഈ വഴിയില്‍ ഗതാഗതം സ്തംഭിച്ചു. ട്രെയിന്‍ നിര്‍ത്തി എസ്.എല്‍.ആര്‍. കോച്ചിലെ യാത്രക്കാരെ അടുത്ത കംപാര്‍ട്ടുമെന്റിലേക്കു മാറ്റി തീയണച്ച ശേഷം യാത്ര തുടര്‍ന്നു.
ബ്രേക്ക് വാനില്‍ തുണിത്തരങ്ങളും റബര്‍ ഉല്പന്നങ്ങളുമാണ് ഉണ്ടായിരുന്നത്. തീപിടിത്തത്തിന് കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications