മാറാട്: ഹിന്ദുഐക്യവേദി വീണ്ടും പ്രക്ഷോഭത്തിന്
കോഴിക്കോട്: മാറാട് സി.ബി.ഐ അന്വേഷണം നടത്തേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ച സാഹചര്യത്തില്‍ ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചതായി ഹിന്ദുഐക്യവേദി നേതാക്കള്‍ അറിയിച്ചു.
ഏതായാലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ആന്റണിയെ ജൂണ്‍ 11 വെള്ളിയാഴ്ച തന്നെ കണ്ട് തങ്ങളുടെ വികാരം അറിയിയ്ക്കുമെന്ന് കുമ്മനം പറഞ്ഞു.
പ്രക്ഷോഭ പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. ഇതിനെക്കുറിച്ച് ആലോചിക്കാന്‍ വിവിധ സംഘടനകളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. തീവ്രവാദശക്തികള്‍ക്ക് അടിക്കടി കീഴടങ്ങുന്ന സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിയ്ക്കുകയാണ്. ഇത് പുറത്തുകൊണ്ടുവരാന്‍ ഹിന്ദു ഐക്യവേദി എന്തും സഹിയ്ക്കാന്‍ തയ്യാറാണ്.
മാറാട് നടന്ന കൂട്ടക്കൊലയും അതിനോടനുബന്ധിച്ച സംഭവങ്ങളും സി.ബി.ഐ അന്വേഷണത്തിന് വിധേയമാക്കുക ദേശീയസുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമാണ്. അങ്ങനെ ദേശീയ സുരക്ഷയാണ് ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യം. കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ സി.ബി.ഐ അന്വേഷണം നടത്തിയാല്‍ ഞങ്ങളെയൊക്കെ വെറുതെ പിടിച്ച് ജയിലിലടക്കും എന്നു പറഞ്ഞാണ് മുസ്ലീംലീഗ് അതിനെ എതിര്‍ത്തത്. ഇന്ന് മുസ്ലീംലീഗ് നേതാവ് തന്നെ മന്ത്രിസഭയില്‍ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവര്‍ സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണ്-കുമ്മനം ചോദിച്ചു.












Click it and Unblock the Notifications