സിയാദ് കോക്കറിനെതിരെ ചെക്ക്കേസ്
കൊച്ചി: കേരള ഫിലിം ചേംബര്‍ പ്രസിഡണ്ട് സിയാദ് കോക്കറിനെതിരെ ആലുവ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ട്കോടതിയില്‍ 15 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് കേസ് ഫയല്‍ ചെയ്തു.
റിട്ട. ഡിവൈഎസ്പി കെ.ജെ. മാത്യുവിന് നല്‍കിയ ചെക്കാണ് അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങിയത്.
മജിസ്ട്രേട്ട് നസീര്‍ അഹമ്മദാണ് മാത്യുവിന്റെ ഹര്‍ജി വ്യാഴാഴ്ച ഫയലില്‍ സ്വീകരിച്ചത്. അഡ്വ. ആര്‍. രാജശേഖരന്‍നായര്‍ മുഖേന നല്‍കിയ കേസ് സപ്തംബര്‍ 29ന് വിചാരണയ്ക്കെടുക്കും.
ഏപ്രില്‍ 20ന് മാത്യു ചെക്ക് ബാങ്കില്‍ നല്‍കി. തോട്ടയ്ക്കാട്ടുകര ഫെഡറല്‍ ബാങ്ക് ശാഖയില്‍ നല്‍കിയ ചെക്ക്, അക്കൗണ്ടില്‍ പണമില്ലെന്നു സൂചിപ്പിച്ച് മടങ്ങി. തുടര്‍ന്ന് ഏപ്രില്‍ 30ന് സിയാദിന് വക്കീല്‍നോട്ടീസ് അയച്ചെങ്കിലും തുക ലഭിച്ചില്ലെന്ന് മാത്യു പറഞ്ഞു. മെയ് 5ന് സിയാദിന് അയച്ച വക്കീല്‍നോട്ടീസില്‍, 15 ദിവസത്തിനകം തുക തിരികെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications