മുതിര്‍ന്ന പൗരന്മാര്‍ക്കായി ഹാര്‍മണി
മുംബൈ: ധീരുഭായി അംബാനി സ്മാരക ട്രസ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഒരു പുതിയ ദൗത്യത്തിന് തുടക്കമിട്ടു.
ഒരു പ്രസിദ്ധീകരണവും പരസ്പരം ഇടപഴകുന്നതിനുള്ള കേന്ദ്രങ്ങളും വെബ്സൈറ്റുമാണ് ഹാര്‍മണി എന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മുതിര്‍ന്നവരുടെ ആത്മാഭിമാനവും അന്തസും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്ന് ധീരുഭായി അംബാനി സ്മാരക ട്രസ്റ് മാനേജിംഗ് ട്രസ്റി ടിന അംബാനി പറഞ്ഞു.
ഹാര്‍മണി-സെലിബെറേറ്റ് ഏജ് എന്നാണ് പ്രസിദ്ധീകരണത്തിന്റെ പേര്. പ്രായോഗികകാര്യങ്ങള്‍ തൊട്ട് ആത്മീയവിഷയങ്ങള്‍ വരെ ഈ പ്രസിദ്ധീകരണത്തില്‍ പ്രതിപാദിക്കുന്നു. വിവിധ മേഖകളിലെ വിദഗ്ധര്‍ സ്ഥിരമായെഴുതുന്ന പംക്തികള്‍ ഈ പ്രസിദ്ധീകരണത്തിലുണ്ടാവും. ലിവിംഗ് മീഡിയ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പ്രസിദ്ധീകരണം രാജ്യത്ത് വിതരണം ചെയ്യുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് സമാനപ്രായത്തിലുള്ളവരുമായി ഇടപഴകാന്‍ അവസരം നല്‍കുന്നതായിരിക്കും ഹാര്‍മണി ഇന്റര്‍ആക്ടീവ് സെന്റര്‍. ആദ്യത്തെ കേന്ദ്രം തെക്കന്‍ മുംബൈയില്‍ തുടങ്ങും. ലൈബ്രറി, കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍, കളികള്‍, യോഗ, ധ്യാനം, ആരോഗ്യക്യാമ്പ് തുടങ്ങിയവയെല്ലാം കേന്ദ്രത്തിലുണ്ടാവും.
എന്ന വെബ്സൈറ്റ് ട്രസ്റ് തുടങ്ങും. ആരോഗ്യം, യോഗ, ആത്മീയത തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് ഈ വെബ്സൈറ്റ്.












Click it and Unblock the Notifications