ഇറാക്കിലേക്ക് സൈന്യത്തെ അയയ്ക്കില്ല: കോണ്‍ഗ്രസ്
ദില്ലി: ഇറാക്കിലേക്ക് സൈനികരെ അയയ്ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ഇറാക്കിലേക്ക് സൈന്യത്തെ അയയ്ക്കുന്ന കാര്യം ഇന്ത്യ വീണ്ടും പരിഗണിച്ചേക്കുമെന്ന വിദേശകാര്യമന്ത്രി നട്വര്‍സിഗ് വാഷിംഗ്ടണില്‍ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇതുസംബന്ധിച്ച വിശദീകരണം നടത്തിയത്.
നട്വര്‍സിംഗിന്റെ പ്രസ്താവന കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ നിഷേധിച്ചു. ഇക്കാര്യം സംബന്ധിച്ച് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ആനന്ദ് ശര്‍മ വ്യക്തമാക്കി. ഇറാക്കിന്റെ പുനരുദ്ധാരണകാര്യങ്ങളില്‍ മാത്രമേ ഇന്ത്യക്ക് താത്പര്യമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications