പരാജയ കാരണം ഗുജറാത്ത് കലാപം: വാജ്പേയി
കുളു (ഹിമാചല്‍ പ്രദേശ്): മേയ് മാസത്തില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഉണ്ടായ പരാജയത്തിന്റെ പ്രധാന കാരണം ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപമാണെന്ന് മുന്‍ പ്രധാനമന്ത്രി വാജ്പേയി. പരാജയത്തിന്റെ എല്ലാ കാര്യങ്ങളും കണ്ടെത്തുക വിഷമമാണ്. എന്നാല്‍ ഇതില്‍ ഗുജറാത്ത് കലാപത്തിന് പ്രധാന പങ്കുണ്ടെന്നത് മറക്കാനാവില്ല.
വിശമത്തിനായി ഹിമാചല്‍ പ്രദേശിലെ കുളു മണാലിയിലെത്തിയ വാജ്പേയി വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കവേയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഗുജറാത്ത് കലാപ വേളയില്‍ പ്രതിപക്ഷം അത് മുതലാക്കി. എന്നാല്‍ താന്‍ അവരെ അതിന് കുറ്റപ്പെടുത്തുന്നില്ല. രാഷ്ട്രീയത്തില്‍ ഇത് സ്വാഭാവികമാണ്. ഇനിയും ഇത്തരത്തില്‍ ഒരു കലാപം ഇന്ത്യയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചു. അതാണ് ഈ ഫലത്തിന് കാരണമായത്. വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications