മാറാട്: പ്രക്ഷോഭത്തിന് പിന്തുണയെന്ന് ബിജെപി
കോഴിക്കോട്: മാറാട് സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം വേണ്ടെന്ന് വച്ച മുഖ്യമന്ത്രി എ. കെ. ആന്റണി കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുസംഘടനകള്‍ക്ക് നല്‍കിയ ഉറപ്പില്‍ നിന്നും പിന്മാറി സിബിഐ അന്വേഷണം വേണ്ടെന്ന് വച്ച മാറാട് സംഭവത്തെ കുറിച്ച് സര്‍ക്കാരിന്റെ നടപടി അപലപനീയമാണ്. ജൂണ്‍ 12 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
സിബിഐ അന്വേഷണം വേണ്ടെന്ന് വച്ചതിനെതിരെ ഹിന്ദുസംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിന് ബിജെപി എല്ലാ പിന്തുയും നല്‍കും.
കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ആരോപണവിധേയരായ മന്ത്രിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ 21 വരെ സമരം നടത്തുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications