Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമേഹം ബാധിച്ച കുട്ടികളുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: പുതിയ ഭക്ഷണരീതിയും കായികപ്രവര്‍ത്തനങ്ങള്‍ കുറയുന്നതും മൂലം പ്രമേഹം ബാധിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു.

പ്രത്യേകിച്ചും കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളിലാണ് ഈ പ്രതിഭാസം കൂടുതലായി കണ്ടുവരുന്നത്. അമ്പതിന് മുകളില്‍ പ്രായമുള്ളവരെ ബാധിക്കുന്ന രണ്ടാം വിഭാഗം പ്രമേഹമാണ് ഇവരില്‍ കണ്ടുവരുന്നത്. 15 വര്‍ഷം മുമ്പ് വരെ കണ്ടിട്ടില്ലാത്ത പ്രതിഭാസമാണിത്.

ഗള്‍ഫില്‍ ജനിച്ചുവളര്‍ന്ന കൗമാരപ്രായക്കാരികളിലാണ് രണ്ടാം തരം പ്രമേഹം കൂടുതലായി കാണുന്നതെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ പ്രമേഹരോഗവിദഗ്ധന്‍ ഡോ. പൗലോസ് വ്യക്തമാക്കി. ചെറുപ്പക്കാരായ ഏതാനും പ്രമേഹരോഗികളെ താന്‍ ചികിത്സിക്കുന്നുണ്ടെന്നും ഇവരില്‍ മിക്കവരും കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളാണെന്നും പൗലോസ് പറഞ്ഞു.

അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമത്തിന്റെ അഭാവം എന്നിവയാണ് ഈ പ്രതിഭാസത്തിന് കാരണമാവുന്നത്. സ്ത്രൈണഹോര്‍മോണായ ഈസ്ട്രജന്റെ വളര്‍ച്ച ഇന്‍സുലിനെ പ്രതിരോധിക്കുന്നതിനാല്‍ അമിതവണ്ണമുള്ള കൗമാരപ്രായക്കാരികള്‍ക്ക് പ്രമേഹമുണ്ടാവാന്‍ സാധ്യതയേറുന്നു.

രണ്ടാം തരം പ്രമേഹം നേരത്തെ വികസിത രാജ്യങ്ങളിലെ കുട്ടികളിലാണ് കണ്ടുവന്നിരുന്നത്. എന്നാല്‍ ഭക്ഷണസംസ്കാരത്തില്‍ പാശ്ചാത്യരീതി പിന്തുടരുന്നതിനാല്‍ മലയാളികളായ പെണ്‍കുട്ടികളിലും ഇത് സാധാരണമായിത്തുടങ്ങി.

ഒന്നാം വിഭാഗത്തില്‍ പെടുന്ന പ്രമേഹം കുട്ടികളില്‍ കണ്ടുവരുന്നതാണ്. തുടക്കത്തില്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിലൂടെ ഇത് നിയന്ത്രിക്കാവുന്നതാണ്. ഇന്ത്യയില്‍ ഒരു ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഒന്നാം വിഭാഗത്തില്‍ പെടുന്ന പ്രമേഹം ബാധിച്ചിട്ടുള്ളത്. എന്നാല്‍ രണ്ടാം വിഭാഗത്തില്‍ പെടുന്ന പ്രമേഹത്തിന് കാരണം പ്രധാനമായും അമിതവണ്ണവും അതിന് കാരണമാവുന്ന ഭക്ഷണസംസ്കാരവും തന്നെ.

ജനിതക പ്രകൃതവും ഇതിന് കാരണമാവുന്നുണ്ട്. പാരമ്പര്യമായി പ്രമേഹമുള്ള കുടുംബങ്ങളില്‍ പെട്ട അമിതവണ്ണമുള്ള കുട്ടികളില്‍ പ്രമേഹം വരാന്‍ സാധ്യത കൂടുതലാണ്.

വളരുന്ന പ്രായത്തില്‍ ഭക്ഷണനിയന്ത്രണം പ്രയാസമേറിയതിനാല്‍ രണ്ടാം വിഭാഗത്തിലെ പ്രമേഹം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. വളരുന്ന കുട്ടികളില്‍ ഭക്ഷണത്തോടുള്ള താത്പര്യമുണ്ടാവുകയും എന്നാല്‍ അത് നിയന്ത്രിക്കുകയും ചെയ്യുന്നത് പലപ്പോഴും പ്രതികൂല ഫലമുണ്ടാക്കാം. അതുകൊണ്ട് ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും കലോറി കുറക്കുന്നതിന് വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയുമാണ് കുട്ടികളിലെ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+