ഐസിഎഫ്എഐ: രണ്ട് കേന്ദ്രങ്ങള്‍ കൂടി
തിരുവനന്തപുരം: ഐസിഎഫ്എഐ സര്‍വകലാശാല കേരളത്തില്‍ രണ്ട് കേന്ദ്രങ്ങള്‍ കൂടി തുടങ്ങും.
കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതെന്ന് ഐസിഎഫ്എഐ സര്‍വകലാശാല ഡെലപ്മെന്റ് ഓഫീസര്‍ രഞ്ജിത്ത് ജി. അറിയിച്ചു.
ഇപ്പോള്‍ നിലവില്‍ ഐസിഎഫ്എഐ സര്‍വകലാശാലക്ക് കേരളത്തില്‍ ആറ് കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം, കൊച്ചി, കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇപ്പോഴത്തെ കേന്ദ്രങ്ങള്‍.
എം ബി എ, എംസിഎ കോഴ്സുകളാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്.
ഇന്ത്യയില്‍ നൂറിലേറെ കേന്ദ്രങ്ങളാണ് ഐസിഎഫ്എഐ സര്‍വകലാശാലക്കുള്ളത്. ഇത് സമീപഭാവിയില്‍ തന്നെ 250 കേന്ദ്രങ്ങളാക്കാനാണ് ഐസിഎഫ്എഐയുടെ പദ്ധതി.
തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഐസിഎഫ്എഐ ദേശീയ കോളജ് സ്ഥാപിച്ചിട്ടുണ്ട്. എംസിഎക്ക് ഐസിഎഫ്എഐയുടെ ദീര്‍ഘദൂരകോഴ്സ് തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications