പാസ്പോര്‍ട്ട് അപേക്ഷകളുടെ എണ്ണം കൂടി

കോഴിക്കോട്: പാസ്പോര്‍ട്ട് അപേക്ഷകളുടെ എണ്ണം കൂടിയതിനാല്‍ ഒരു പാസ്പോര്‍ട്ട് അച്ചടിയന്ത്രം കൂടി അനുവദിക്കുന്നതിന് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസ് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.

കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പാസ്പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായതായി പാസ്പോര്‍ട്ട് ഓഫീസര്‍ പി. ബാലചന്ദ്രന്‍ പറഞ്ഞു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളും കേന്ദ്രഭരണപ്രദേശമായ മാഹിയും പരിധിയില്‍ വരുന്ന കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ 2003-04 വര്‍ഷത്തില്‍ 2,38,543 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 36 ശതമാനവും മലപ്പുറം ജില്ലയില്‍ നിന്നായിരുന്നു.

ഇ. അഹമ്മദാണ് പാസ്പോര്‍ട്ട് വിഭാഗത്തിന്റെ ചുമതലയുള്ള മന്ത്രിയെന്നതിനാല്‍ കേന്ദ്രം ഒരു പാസ്പോര്‍ട്ട് അച്ചടിയന്ത്രം കൂടി അനുവദിക്കുന്നതിനുള്ള അപേക്ഷക്ക് പ്രത്യേക പരിഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാസ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.

1993ലാണ് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്പോര്‍ട്ടുകള്‍ അനുവദിച്ചത് റെക്കോഡായിരുന്നു. 3,41,00 പാസ്പോര്‍ട്ടുകളാണ് 93ല്‍ അനുവദിച്ചത്. അന്ന് അനുവദിക്കപ്പെട്ട പാസ്പോര്‍ട്ടുകളില്‍ മിക്കതിന്റെയും കാലാവധി 2004ല്‍ അവസാനിക്കുമെന്നതാണ് ഇത്തവണ അപേക്ഷകള്‍ കൂടാനുള്ള ഒരു കാരണം. പാസ്പോര്‍ട്ട് ഫീസ് അടുത്തുതന്നെ വര്‍ധിപ്പിക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്നതും അപേക്ഷകളുടെ എണ്ണം കൂടാന്‍ കാരണമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+