Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭയില്‍ കാര്യമായ മാറ്റമുണ്ടാവില്ല

തിരുവനന്തപുരം: മന്ത്രിസഭയില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെങ്കിലും കെപിസിസിയില്‍ സമഗ്രമായ അഴിച്ചുപണി നടത്താനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നീക്കമെന്നാണ് സൂചന.

എ. കെ. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് നിരീക്ഷകര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെടാനിടയില്ല. എന്നാല്‍ മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വേണമെന്നും കെപിസിസിയില്‍ അഴിച്ചുപണി വേണമെന്നും അവര്‍ ആവശ്യപ്പെട്ടേക്കും.

ജനവരി 12 ശനിയാഴ്ച വൈകീട്ട് ഹൈക്കമാന്റ് പ്രതിനിധികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി, കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന്‍, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി എന്നിവരെ ദില്ലിയിലേക്ക് ചര്‍ച്ചക്കായി വിളിപ്പിക്കും.

ജൂണ്‍ 25ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ അതിന് മുമ്പ് മന്ത്രിസഭയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. മുഖ്യമന്ത്രിയുടെ ചുമതലയില്‍ ഇപ്പോഴുള്ള വൈദ്യുതി വകുപ്പ് മറ്റേതെങ്കിലും മന്ത്രിക്ക് നല്‍കുക മാത്രമായിരിക്കും ജൂണ്‍ 25ന് മുമ്പ് മന്ത്രിസഭയില്‍ വരുന്ന മാറ്റം. എന്നാല്‍ നിയമസഭാ സമ്മേളനത്തിന് ശേഷമെങ്കിലും മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഹൈക്കമാന്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടേക്കും.

കെപിസിസിയില്‍ തിരഞ്ഞെടുപ്പ് നടത്തണെമന്ന നിര്‍ദേശം ഹൈക്കമാന്റിന് നല്‍കിയേക്കും. തിരഞ്ഞെടുപ്പിന് മുമ്പായുള്ള താത്കാലികമായ നേതൃസംവിധാനങ്ങള്‍ക്ക് രൂപം നല്‍കുന്നത് ഹൈക്കമാന്റായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+