മാണിക്കെതിരെ അന്വേഷണം വേണം: വി.എസ്
കോഴിക്കോട്: സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക വെട്ടിക്കുറച്ച റവന്യുമന്ത്രി കെ. എം. മാണിയുടെ തീരുമാനം സംബന്ധിച്ച് നിയമസഭയുടെ സംയുക്തസമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
ജൂണ്‍ 12 ശനിയാഴ്ച കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
കര്‍ഷകരെ സഹായിക്കാനാണെന്ന് തോന്നിപ്പിക്കുന്ന ഈ തീരുമാനം സംസ്ഥാന ഖജനാവിന് വന്‍നഷ്ടമുണ്ടാക്കുന്നതിനാണ് കാരണമാവുക. യഥാര്‍ഥത്തില്‍ ലക്ഷങ്ങള്‍ സര്‍ക്കാരിന് പാട്ടക്കുടിശികയായി നല്‍കാനുള്ള വന്‍കിട കര്‍ഷകരെ സംരക്ഷിക്കാനാണ് ഈ തീരുമാനം.
ഈ തീരുമാനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടോയെന്ന കാര്യം നിയമസഭാ സമിതി അന്വേഷിക്കണം. നിലവിലുള്ള എല്ലാ പാട്ടക്കരാറുകളും അന്വേഷണവിധേയമാക്കണം.
സിപിഎമ്മിന്റെ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് തുടരുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അച്യുതാനന്ദന്‍ വ്യക്തമാക്കി. മനുഷ്യശരീരത്തില്‍ നിന്ന് വിസര്‍ജ്യം പുറന്തള്ളുന്നതുപോലെ പാര്‍ട്ടിയിലെ മാലിന്യങ്ങളെയും പുറന്തുള്ളുന്നത് സ്വാഭാവികമാണെന്ന് അച്യുതാനന്ദന്‍ വ്യക്തമാക്കി.












Click it and Unblock the Notifications