Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ കോളജിലെ പ്രാര്‍ഥന വിവാദമാവുന്നു

മലപ്പുറം: മഞ്ചേരിയിലെ യുണൈറ്റി വനിതാ കോളജ് കാമ്പസിലെ മുസ്ലിം പള്ളിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രാര്‍ഥിക്കാന്‍ അനുവാദം നല്‍കുന്നതിനെ ചൊല്ലി മുസ്ലിം മതസംഘടനകള്‍ തമ്മില്‍ തര്‍ക്കം.

സമസ്ത കേരള സുന്നി സ്റുഡന്റ്സ് ഫെഡറേഷന്‍ (എസ്കെഎസ്എസ്എഫ്) ആണ് മുസ്ലിം പെണ്‍കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നതിനെതിരെ രംഗത്തുവന്നത്. അതേ സമയം മുസ്ലിം പെണ്‍കുട്ടികള്‍ പ്രാര്‍ഥന നടത്തുന്നതിനെതിരെയുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്ന നിലപാടിലാണ് മുജാഹിദ് സംഘടനകള്‍.

വിദ്യാര്‍ഥിനികള്‍ കാമ്പസിലെ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുന്നത് അവസാനിപ്പിക്കണമെന്ന് കോളജ് അധികൃതരോട് എസ്കെഎസ്എസ്എഫ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജൂണ്‍ 17ന് കോളജിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്കെഎസ്എസ്എഫ് അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുന്നതിന് മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമില്ലെന്നും അത് ഇസ്ലാം വിരുദ്ധമാണെന്നും അവര്‍ പറയുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കോഴിക്കോട് എസ്കെഎസ്എസ്എഫിന്റെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു.

അതേ സമയം എസ്കെഎസ്എസ്എഫിന്റെ നിലപാടിനെതിരെ മുജാഹിദ് സംഘടനകള്‍ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. വനിതാ കോളജിലെ പള്ളിയില്‍ നീണ്ട കാലമായി പെണ്‍കുട്ടികള്‍വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുന്നുണ്ടെന്നിരിക്കെ ഇപ്പോള്‍ കോളജിനും കോളജിലെ പ്രാര്‍ഥനാരീതിക്കുമെതിരെ നടക്കുന്ന നീക്കം അപലപനീയമാണെന്ന് മഞ്ചേരിയില്‍ ചേര്‍ന്ന മുജാഹിദ് സംഘടനകളുടെ സംയുക്തയോഗം വിലയിരുത്തി. മുജാഹിദ് ഗേള്‍സ് മൂവ്മെന്റും (എംജിഎം) പെണ്‍കുട്ടികളെ പ്രാര്‍ഥന നടത്തുന്നതിന് അനുവദിക്കുന്നതിരെ നടത്തുന്ന നീക്കത്തെ അപലപിച്ചു.

അതേ സമയം മുസ്ലിം സ്ത്രീകള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ഥന നടത്താന്‍ അവകാശമില്ലെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള ജമാ-ഇയ്യത്തുല്‍ ഉല്‍മ ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു.

പ്രാര്‍ഥന നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യുന്നതിന് കോളജ് അധികൃതര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. എന്‍. മുഹമ്മദിന്റെ നിലപാട്. ആരെയും പ്രാര്‍ഥന നടത്താന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തിപരമായ തിരഞ്ഞെടുപ്പിന് വിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാര്‍ഥന നടത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് അതിനുള്ള സ്വാതന്ത്യ്രമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+