ഇറാക്കിലേക്ക് സൈന്യത്തെ അയയ്ക്കില്ല: നട്വര്‍സിംഗ്
വാഷിംഗ്ടണ്‍: ഇറാക്കിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന തീരുമാനം പുന:പരിശോധിക്കില്ലെന്ന് വിദേശകാര്യമന്ത്രി നട്വര്‍സിംഗ് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ താന്‍ നേരത്തെ നടത്തിയ പ്രസ്താവന നട്വര്‍സിംഗ് തിരുത്തി. ഇറാക്കിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് സംബന്ധിച്ച് ദേശീയതലത്തില്‍ അഭിപ്രായസമന്വയം ഉണ്ടായാലേ ഇക്കാര്യം പുന:പരിശോധിക്കുന്ന പ്രശ്നമുദിക്കുന്നുളളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് നട്വര്‍സിംഗ് പറഞ്ഞു. ഒരു മുന്നണി സര്‍ക്കാരാണ് ഇന്ത്യയില്‍ ഭരിക്കുന്നതെന്നും മുന്നണിയിലെ വിവിധ കക്ഷികളുമായി ആലോചിക്കാതെ ഇറാക്ക് പ്രശ്നത്തില്‍ ഒരു തീരുമാനമെടുക്കാവാനില്ലെന്നും യുഎസ് സെക്രട്ടറി കോളിന്‍ പവലിനോട് താന്‍ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications