സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ തുടങ്ങി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍- ദന്ത- ആയുര്‍വേദ- സിദ്ധ കോളജുകളിലേക്ക് മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷ ജൂണ്‍ 13 ഞായറാഴ്ച കൊച്ചിയില്‍ ആരംഭിച്ചു.
പ്രവേശനപരീക്ഷക്ക് നിയമപരമായ സാധുതയുണ്ടാവില്ലെന്ന് ജസ്റിസ് കെ. ടി. തോമസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടത്തുന്ന പ്രവേശന പരീക്ഷ വിദ്യാര്‍ഥികളെ കബളിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ജസ്റിസ് കെ. ടി. തോമസിന്റെ വിലക്ക് ലംഘിച്ചാണ് മാനേജ്മെന്റുകള്‍ പ്രവേശനപരീക്ഷ നടത്തുന്നത്.
അസോസിയേഷന്‍ ഒഫ് കേരള സെല്‍ഫ് ഫൈനാന്‍സ് മെഡിക്കല്‍- ദന്തല്‍- ആയുര്‍വേദ- സിദ്ധ കോളജസാണ് പ്രവേശനപരീക്ഷക്കുള്ള ചോദ്യക്കടലാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ രൂപീകരിച്ചപ്പോള്‍ സ്വാശ്രയ പ്രൊഫണല്‍ കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ തയ്യാറാക്കാനുള്ള ചുമതല ഏല്പിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി മാനേജ്മെന്റുകള്‍ തന്നെ ചോദ്യക്കടലാസ് തയ്യാറാക്കുകയായിരുന്നു.
എറണാകുളം സെന്റ് ആല്‍ബര്‍ടസ് കോളജ്, തേവര എസ്എച്ച് കോളജ്, തേവര എസ്എച്ച് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുന്നത്.












Click it and Unblock the Notifications