ഘടകകക്ഷികളുമായി ആലോചിക്കാന്‍ നിര്‍ദേശം
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഹൈക്കമാന്റ് പ്രതിനിധികളായ മാര്‍ഗരറ്റ് ആല്‍വയും ആര്‍. എല്‍. ഭാട്ട്യയും ജൂണ്‍ 13 ഞായറാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.
റായ്ബറേലി സന്ദര്‍ശനം കഴിഞ്ഞ് സോണിയാഗാന്ധി ഞായറാഴ്ച മാത്രമേ ദില്ലിയില്‍ തിരിച്ചെത്തുകയുള്ളൂ എന്നതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഒരു ദിവസം നീട്ടിയത്. കേരളത്തില്‍ മന്ത്രിസഭയിലും പാര്‍ട്ടിയിലും അഴിച്ചുപണി നടത്തണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശമെന്നാണ് അറിയുന്നത്. എന്നാല്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുന്നതിന് മുമ്പ് ഘടകകക്ഷികളുമായി കൂടിയാലോചിക്കണമെന്ന് നിര്‍ദേശമുണ്ട്.
ഹൈക്കമാന്റിന്റെ വ്യക്തമായ നിര്‍ദേശമില്ലാതിരുന്നതിനാലാണ് യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താന്‍ തങ്ങള്‍ തയ്യാറാവാതിരുന്നതെന്ന് ഹൈക്കമാന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. മന്ത്രിസഭാ പുന:സംഘടന നടത്തുന്നതിന് മുമ്പ് കേരളത്തിലോ ദില്ലിയിലോ വച്ച് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തണം. പാര്‍ട്ടിയിലെന്നതുപോലെ പാര്‍ട്ടിയും ചില ഘടകകക്ഷികല്‍ തമ്മിലും പ്രശ്നമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ് എന്നീ പദവികളില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ നിര്‍ദേശമൊന്നുമില്ല. അതേ സമയം എ. കെ. ആന്റണിയുടെ പ്രതിഛായക്ക് ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ കോണ്‍ഗ്രസിലെയും മന്ത്രിസഭയിലെയും പ്രശ്നങ്ങള്‍ ഗുരുതരമാണെന്നും അതിനാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നുമാണ് ഹൈക്കമാന്റ് പ്രതിനിധികളുടെ അഭിപ്രായം.












Click it and Unblock the Notifications