യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു
ചാവക്കാട്: യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പെരിയമ്പലം മണികണ്ഠന്‍ (28) അക്രമികളുടെ വെട്ടേറ്റ് മരിച്ചു.
ജൂണ്‍ 12 ശനിയാഴ്ച വൈകീട്ട് അഞ്ചിന് സുഹൃത്തായ ശിവപ്രസാദിനൊപ്പം അടുത്തുള്ള മരണവീട്ടിലേക്ക് പോവുമ്പോള്‍ ആയുധങ്ങളുമായി ബൈക്കില്‍ വന്ന രണ്ട് പേരാണ് ആക്രമണം നടത്തിയത്. എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന് ബിജെപി ആരോപിച്ചു.
ബൈക്കില്‍ പകുതി മുഖം മറച്ച നിലയിലെത്തിയ അക്രമികളുടെ വെട്ടേറ്റ് നെഞ്ചിനും വയറിനും കാലിനും മണികണ്ഠന് സാരമായ മുറിവേറ്റു. വാള് കൊണ്ടാണ് വെട്ടിയത്.
കൊലയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രി 12 മണി വരെ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതിന് ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications