സര്‍വകകക്ഷിയോഗം വിളിക്കണം: പിണറായി
കോഴിക്കോട്: കേന്ദ്രത്തില്‍ നിലവില്‍വന്ന പുതിയ സര്‍ക്കാരിന് മുന്നില്‍ കേരളത്തിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സര്‍വകകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കേന്ദ്രത്തില്‍ പുതിയ സര്‍ക്കാരുകള്‍ നിലവില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ പുതിയ കേന്ദ്രസര്‍ക്കാര്‍ വന്നപ്പോള്‍ കേരളത്തിന്റെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതില്‍ ആന്റണി സര്‍ക്കാര്‍ പരാജയപ്പെട്ടു. ജൂണ്‍ 13 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
സ്വാശ്രയ പ്രൊഫണല്‍ കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ വൈകിക്കുന്നത് മാനേജ്മെന്റുകളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പിണറായി ആരോപിച്ചു.
മാറാട് തിരിച്ചുവന്നവര്‍ക്ക് സമാധാനത്തോടെ കഴിയാനുള്ള അന്തരീക്ഷം സര്‍ക്കാര്‍ ഉണ്ടാക്കണം. കാലവര്‍ഷം കടുത്തതോടെ ആദിവാസി കോളനികളില്‍ പട്ടിണി മൂലം മരണം സംഭവിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണം.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.












Click it and Unblock the Notifications