ട്രോളിംഗ് നിരോധനം തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍
കൊല്ലം: ജൂണ്‍ 14 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വരും.
45 ദിവസത്തേക്കാണ് സര്‍ക്കാര്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രോളിംഗ് നിരോധനത്തില്‍ ഏതൊക്കെ തരം ബോട്ടുകളെ ഉള്‍പ്പെടുത്തണം എന്നതു സംബന്ധിച്ച തര്‍ക്കം തീരപ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥക്ക് കാരണമായിട്ടുണ്ട്.
പിന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ മത്സ്യബന്ധനം നടത്തുന്നതും നിരോധിക്കണമെന്നാണ് ബോട്ട് ഉടമകളുടെ സംഘം ആവശ്യപ്പെടുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബോട്ടുകള്‍ കടലിലിറക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications