കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോഡിയെ മാറ്റില്ല: ബിജെപി

  • By Staff
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോഡിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് ബിജെപി വ്യക്തമാക്കി.

ഗുജറാത്തില്‍ നേതൃമാറ്റത്തിനുള്ള ഒരു നിര്‍ദേശവും പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ലെന്ന് ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മോഡിക്കെതിരെ പ്രസ്താവന നടത്തിയ മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് വെങ്കയ്യ ഇങ്ങനെ പറഞ്ഞത്.

ജൂണ്‍ 23,24 തീയതികളില്‍ മുബൈയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മോഡി പ്രശ്നം ചര്‍ച്ച ചെയ്യില്ല. അതേ സമയം രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുകയും മഹാരാഷ്ട്ര, ബീഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്യും- വെങ്കയ്യ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X