കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാവല്‍ ഏജന്റുമാര്‍ സമരത്തിലേക്ക്

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്ത്യയിലേക്ക് പുറത്ത് സര്‍വീസ് നടത്തുന്ന യൂറോപ്പിലെ വിമാനക്കമ്പനികള്‍ക്കെതിരെ ട്രാവല്‍ ഏജന്റുമാര്‍ പ്രക്ഷോഭത്തിന്. ടിക്കറ്റ് കമ്മീഷന്‍ സംബന്ധിച്ച തര്‍ക്കമാണ് കാരണം.

ജൂണ്‍ 22ന് യൂറോപ്യന്‍ വിമാനക്കമ്പനികളുമായി നടത്തുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ജൂണ്‍ 26 മുതല്‍ സമരം തുടങ്ങുമെന്ന് ട്രാവല്‍ ഏജന്റുമാരുടെ സംഘടനയായ ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ടിഎഎഫ്ഐ-ടഫി) മുന്നറിയിപ്പ് നല്കി. 800 ട്രാവന്‍ ഏജന്‍സികള്‍ അംഗങ്ങളായുള്ള സംഘടനയാണിത്.

ടിക്കറ്റ് കമ്മീഷന്‍ ഏഴ് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ച നടപടിയാണ് ട്രാവല്‍ ഏജന്റുമാരെ ചൊടിപ്പിച്ചത്. ഭാവിപ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ടഫി ജൂണ്‍ 17ന് യോഗം ചേരും. ബ്രിട്ടീഷ് എയര്‍വേയ്സ്, സ്വിസ് എയര്‍, എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, അല്‍ ഇറ്റാലിയ, കെഎല്‍എം എന്നീ വിമാനക്കമ്പനികള്‍ക്കെതിരെയാണ് പ്രക്ഷോഭമെന്ന് ടഫി മാനേജിംഗ് കമ്മിറ്റിയംഗം താരകേശ്വര്‍ സിംഗ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X