ഗേള്‍ ഫ്രണ്ടിനെച്ചൊല്ലി വിവാദം
വാരണാസി: കരണ്‍ റസ്ദാന്റെ വിവാദ സിനിമയായ ഗേള്‍ഫ്രണ്ടിനെതിരെ ശിവസേനാ പ്രവര്‍ത്തകര്‍ അക്രമസമരത്തിലേക്ക്. സ്ത്രീകള്‍ക്കിടയിലെ സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള ചിത്രമാണിത്. ജൂണ്‍ 14 തിങ്കളാഴ്ച ശിവസേനപ്രവര്‍ത്തകരിലെ ഒരു വിഭാഗം സിനിമാ പോസ്ററുകളും ബാനറുകളും കത്തിച്ചു. ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്ന തിയറ്ററിന് മുന്നില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ക്രാന്തി ശിവസേന വിഭാഗത്തില്‍പെട്ടവരാണ് സിനിമയ്ക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. തിങ്കളാഴ്ച വാരണാസിയിലെ സിര്‍ഗപ്രദേശത്തെ സാജന്‍ എന്ന തിയറ്ററില്‍ നൂണ്‍ ഷോ പ്രദര്‍ശനം തുടങ്ങിയ ഉടന്‍ പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ എത്തി. പക്ഷെ പൊലീസ് അവരെ തടഞ്ഞു. പ്രദര്‍ശനം തടയുന്നതിന് ചില പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് അകത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അവരെ അറസ്റു ചെയ്തുനീക്കി.
ഭാരതീയസംസ്കാരത്തിനെതിരായ ചിത്രം പ്രദര്‍ശിപ്പിയ്ക്കരുതെന്ന മുദ്രാവാക്യവുമായാണ് സേനാപ്രവര്‍ത്തകര്‍ തിയറ്ററില്‍ എത്തിയത്. സാജന്‍ തിയറ്ററിന് പുറത്ത് വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ഇതിനിടെ ശിവസേനാപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധവുമായി സംവിധായകന്‍ മഹേഷ് ഭട്ട് രംഗത്തെത്തി. കലാകാരന്മാരുടെ ആവിഷ്കാരസ്വാതന്ത്യ്രത്തിന് തടയിടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. അവിടെ ഒരു ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നതിനെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ നമ്മുടെ ജനാധിപത്യരീതിയെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ട നേരമായെന്നും മഹേഷ് ഭട്ട് പറഞ്ഞു.












Click it and Unblock the Notifications