ഇന്ധനവില: പ്രധാനമന്ത്രി ചര്‍ച്ച നടത്തി
ദില്ലി: അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വില ഉയര്‍ന്നതിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യരുമായും ധനകാര്യമന്ത്രി പി. ചിദംബരവുമായും ജൂണ്‍ 14 തിങ്കളാഴ്ച ചര്‍ച്ച നടത്തി.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് ഏഴ് ഡോളര്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില 2 മുതല്‍ 3 രൂപ വരെ ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പെട്രോളിയം സെക്രട്ടറി ബി. കെ. ചതുര്‍വേദിയും റവന്യു സെക്രട്ടറി വിനീത റായിയും പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
കസ്റംസ്, എക്സൈസ് തീരുവ കുറയ്ക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം മണിശങ്കര്‍ അയ്യര്‍ ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ തയ്യാറായില്ല.












Click it and Unblock the Notifications