Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയിക്കെതിരെ ആര്‍എസ്എസ്

നാഗ്പൂര്‍: ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് ഒരു കാരണം ഗുജറാത്ത് കലാപമാണെന്ന മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ പ്രസ്താവന ഹിന്ദുവിരുദ്ധശക്തികളെ ശക്തിപ്പെടുത്താനാണ് ഉപകരിക്കുകയെന്ന് ആര്‍എസ്എസ് തലവന്‍ കെ. സുദര്‍ശന്‍ പറഞ്ഞു.

മെയ് 13 ഞായറാഴ്ച രാത്രി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുള്ള ഒരു മാസത്തെ പരിശീലനപരിപാടിയുടെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സുദര്‍ശന്‍.

ഗുജറാത്ത് കലാപമാണ് ബിജെപിയുടെ പരാജയത്തിന് കാരണമെങ്കില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞടുപ്പുകളില്‍ എന്തുകൊണ്ട് ബിജെപി തോറ്റില്ലെന്ന് സുദര്‍ശന്‍ ചോദിച്ചു.

ഗുജറാത്ത് കലാപത്തെ വിമര്‍ശിക്കുകയും ഗോദ്ര കൂട്ടക്കൊലയെ മറക്കുകയും ചെയ്ത മാധ്യമങ്ങളുടെ സ്വാധീനത്തില്‍ പെട്ടതുകൊണ്ടാവാം വാജ്പേയി ഇങ്ങനെ പറഞ്ഞത്. മുഹറം, ഹോളി തുടങ്ങിയ മതാഘോഷങ്ങള്‍ ഗുജറാത്തില്‍ ഇപ്പോള്‍ സമാധാനപരമായി നടക്കുന്നുണ്ട്. അവിടെ ഇപ്പോള്‍ ജീവിതം സാധാരണനിലയിലാണ്. എന്നാല്‍ പത്രങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും തെറ്റായ പ്രചാരണത്തിലൂടെ ജനങ്ങളുടെ വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ്.

ആധുനികരെന്നും ഉദാരചിന്താഗതിക്കാരെന്നും വിശാലമനസ്കരെന്നും അവകാശപ്പെടുന്ന ചിലര്‍ ഗുജറാത്ത് കലാപം നിലനിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിലാണെന്ന് സുദര്‍ശന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+