കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി-ഡിറ്റ് മള്‍ട്ടി മീഡിയ ഇന്‍സ്റിറ്റ്യൂട്ട് വരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിഡിറ്റ് കേരളത്തിലെ ആദ്യത്തെ മള്‍ട്ടി മീഡിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ഇന്‍സ്റിറ്റ്യൂട്ടായ കോളജ് ഒഫ് കണ്‍വേജന്‍സ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് ടെക്നോളജി സ്ഥാപിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.

സി-ഡിറ്റ് 15 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് കോളജ് സ്ഥാപിക്കുന്നത്. സിഡിറ്റിന്റെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ ജൂണ്‍ 18ന് തിരുവല്ലത്ത് നടക്കും. വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സി-ഡിറ്റ് 15 പുതിയ പദ്ധതികള്‍ക്ക് തുടക്കമിടും.

സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ കൂത്തമ്പലത്തിനുള്ള തറക്കല്ലിടും. ആഘോഷത്തിന്റ ഭാഗമായി സ്ഥാപിക്കുന്ന പുതിയ കെട്ടിടത്തിന് ഹസ്സന്‍ തറക്കല്ലിടും. വാര്‍ഷികാഘോഷം ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

സി-ഡിറ്റ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ലാഭമുണ്ടാക്കുന്നുണ്ടെന്ന് ഹസ്സന്‍ പറഞ്ഞു. സി-ഡിറ്റ് സര്‍ക്കാരില്‍ നിന്നും സഹായം സ്വീകരിക്കുന്നത് നിര്‍ത്തി. സി-ഡിറ്റിന്റെ വാര്‍ഷിക വരുമാനം ഇപ്പോള്‍ 10 കോടിയാണ്.

ജൂണ്‍ അവസാനത്തോടെ സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബര്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ഉദ്ഘാടനം ചെയ്യുമെന്ന് ഹസ്സന്‍ അറിയിച്ചു. എല്ലാ മന്ത്രിമാരും നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ ഇനി ചേംബറില്‍ വച്ചായിരിക്കും നടത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X