സോണിയയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിശോധിക്കാനായി നിയോഗിക്കപ്പെട്ട കേന്ദ്രനിരീക്ഷകര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടാവുമെന്ന് ഹൈക്കമാന്റ് പ്രതിനിധി മാര്‍ഗരറ്റ് ആല്‍വ ജൂണ്‍ 14 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു. അതേ സമയം റിപ്പോര്‍ട്ടിലെ ഉള്ളടക്കം വെളിപ്പെടുത്താന്‍ മാര്‍ഗരറ്റ് ആല്‍വ തയ്യാറായില്ല.
മന്ത്രിസഭയിലും പാര്‍ട്ടിയിലും അഴിച്ചുപണി നടത്തണമെന്ന നിര്‍ദേശമാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയുന്നു. നേതാക്കളുടെ അച്ചടക്ക ലംഘനവും പരസ്യപ്രസ്താവനയും തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും പറയപ്പെടുന്നു.
ജൂണ്‍ 15 ചൊവാഴ്ച കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുന്നതിന് ദില്ലിയിലെത്തും. മുഖ്യമന്ത്രി എ. കെ. ആന്റണി ജൂണ്‍ 17നാണ് ദില്ലിയിലെത്തുന്നത്. തങ്കച്ചനുമായും ആന്റണിയുമായും നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്റ് തീരുമാനമെടുക്കുന്നത്.












Click it and Unblock the Notifications