ബിജെപി ആരോപണത്തിനെതിരെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: മാറാട് സംഭവത്തില്‍ തനിക്ക് പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒ. രാജഗോപാലിനെ പോലുള്ള ബിജെപി നേതാക്കള്‍ വ്യക്തിപരമായ സംഭാഷണത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാറാട് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന് ജൂണ്‍ 14 തിങ്കളാഴ്ച നല്‍കിയ മൊഴിയിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്.
മാറാട് സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നതിനെ മുസ്ലിം ലീഗ് പിന്തുണക്കുകയാണ് ചെയ്തത്. ഇക്കാര്യം സംബന്ധിച്ച് ലീഗ് ഒരിക്കലും മന്ത്രിസഭയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നില്ല. മാറാട് സംഭവവുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കളാരും അറസ്റിലായിട്ടില്ല.
തനിക്ക് എന്‍ഡിഎഫുമായി ബന്ധമുണ്ടെന്ന ആരോപണം കുഞ്ഞാലിക്കുട്ടി നിഷേധിച്ചു.












Click it and Unblock the Notifications