കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേമാരിയില്‍ കനത്ത നാശനഷ്ടം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോരിച്ചൊരിഞ്ഞ പേമാരിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍കെടുതി സംഭവിച്ചു. പേമാരിയിലും ചുഴലിക്കാറ്റിലും രണ്ട് പേര്‍ കൂടി മരിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 50 ആയി.

മൂന്ന് പേരെ കാണാതായിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ചുഴലിക്കാറ്റ് വീശിയത്. ചുഴലിക്കാറ്റില്‍ 70 വീടുകള്‍ തകര്‍ന്നു. വയനാട് മേപ്പാടിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വന്‍നാശനഷ്ടം ഉണ്ടായി. ജൂണ്‍ 13 ഞായറാഴ്ച പുലര്‍ച്ചെയാണ് ചുഴലിക്കാറ്റുണ്ടായത്.

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ മകളുടെ വീട് തകര്‍ന്നത്കണ്ട് പാണ്ടികന്‍തുണ്ടകത്ത് വീട്ടില്‍ മീനാക്ഷി കുഴഞ്ഞുവീണു മരിച്ചു. ബേപ്പൂരില്‍ ബോട്ടപ്പകടത്തില്‍ കാണാതായ ഈത്തില്‍ത്തൊടി പ്രമോദിന്റെ മൃതദേഹം കണ്ടെത്തി. തൃശൂരില്‍ രണ്ട് പേരെയും വയനാട്ടില്‍ ഒരാളെയുമാണ് കാണാതായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X