മുഖ്യമന്ത്രിയുടേത് ഹിന്ദുവിരുദ്ധ നിലപാട്
തിരുവനന്തപുരം: ശൈലിമാറ്റത്തിന്റെ പേരില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ഹിന്ദുവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയാണെന്ന് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ. രാജഗോപാല്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഇത്തരം നിലപാടുകള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ കാരണമാവുമെന്ന് രാജഗോപാല്‍ പറഞ്ഞു. ജൂണ്‍ 14 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ പുതിയ സുഹൃത്തുക്കളായ സിപിഎം നേതാക്കളെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാവാം ആന്റണിയുടെ ഈ നിലപാട്മാറ്റം. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും- രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications