2300 പേര്‍ സ്വാശ്രയ പരീക്ഷയെഴുതി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളെജുകല്‍ നടത്തിയ പ്രവേശനപരീക്ഷ 2300 വിദ്യാര്‍ത്ഥികള്‍ എഴുതി.
സ്വാശ്രയ,മെഡിക്കല്‍, ഡന്റല്‍, ആയുര്‍വേദ, സിദ്ധ കോളെജുകളുടെ മാനേജ്മെന്റ് അസോസിയേഷനാണ് പരീക്ഷ നടത്തിയത്. 2602 വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ് വാങ്ങിയിരുന്നെങ്കിലും കനത്തമഴ മൂലം പല കുട്ടികള്‍ക്കും പരീക്ഷയ്ക്കെത്താന്‍ കഴിഞ്ഞില്ലെന്ന് കരുതുന്നു.
മൂല്യനിര്‍ണ്ണയം ജൂണ്‍ 14, 15 തീയതികളിലാണ് നടക്കുക. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ലിസ്റ് തയ്യാറാക്കിയ ശേഷം അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ റാങ്ക് ലിസ്റും തയ്യാറാക്കും.
പ്രവേശനപരീക്ഷക്ക് നിയമപരമായ സാധുതയുണ്ടാവില്ലെന്ന് ജസ്റിസ് കെ. ടി. തോമസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടത്തുന്ന പ്രവേശന പരീക്ഷ വിദ്യാര്‍ഥികളെ കബളിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ജസ്റിസ് കെ. ടി. തോമസിന്റെ വിലക്ക് ലംഘിച്ചാണ് മാനേജ്മെന്റുകള്‍ പ്രവേശനപരീക്ഷ നടത്തിയത്.












Click it and Unblock the Notifications