ഇറാഖ് സ്ഫോടനം: 13 മരണം
ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ വിദേശികളാണ്. ബാക്കി എട്ടു പേര്‍ ഇറാഖികളും.
ഇറാഖിലെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന ഒരു യുഎസ് പൗരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ട വിദേശികളില്‍ രണ്ട് പേര്‍ ഫ്രഞ്ചുകാരും രണ്ടു പേര്‍ ബ്രിട്ടീഷുകാരുമാണ്. ഏകദേശം 50 പേര്‍ക്കെങ്കിലും പരിക്കേറ്റതായി പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാഖില്‍ സ്ഫോടനം; നാല് മരണം
ജൂണ്‍ 14, 2004
ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടതായി ആദ്യ റിപ്പോര്‍ട്ട്. 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ജൂണ്‍ 14 തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. മധ്യബാഗ്ദാദിലെ തിരക്കേറിയ സാദുണ്‍ പ്രദേശത്തായിരുന്നു സ്ഫോടനം. ഞായറാഴ്ച 24 പേരുടെ മരണത്തിനിടയാക്കിയ കാര്‍ ബോംബ് സ്ഫോടനത്തിന് തൊട്ട് പിന്നാലെയായിരുന്നു ഈ സ്ഫോടനം.
യുഎസ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു കെട്ടിടം പാടെ തകര്‍ന്നതായി പറയുന്നു. സമീപത്തെ വാഹനങ്ങളും കത്തിനശിച്ചു. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും രക്തം വാര്‍ന്നൊലിയ്ക്കുന്ന ജഡങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ നീക്കം ചെയ്യുന്നത് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.












Click it and Unblock the Notifications