വിമാനക്കമ്പനികള്‍ യാത്രാനിരക്ക് കൂട്ടുന്നു
ദില്ലി: വ്യോമഗതാഗതത്തിനുള്ള ഇന്ധനത്തിന്റെ വില കൂടിയതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ യാത്രാനിരക്ക് കൂട്ടുന്നു.
മെയ് 15 ചൊവാഴ്ച എയര്‍ സഹാറ യാത്രാനിരക്ക് 10 ശതമാനം വര്‍ധിപ്പിച്ചു. ജെറ്റ് എയര്‍വെയ്സ് യാത്രാനിരക്ക് 10 ശതമാനം കൂട്ടിയതായി തിങ്കളാഴ്ച അറിയിച്ചിരുന്നു. എയര്‍ സഹാറയുടെയും ജെറ്റ് എയര്‍വെയ്സിന്റെയും പുതിയ യാത്രാനിരക്ക് ജൂണ്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് എയര്‍ലൈന്‍സുകളും വരുംദിവസങ്ങളില്‍ യാത്രാനിരക്ക് കൂട്ടുമെന്നാണ് കരുതുന്നത്. വ്യോമഗതാഗതത്തിനുള്ള ഇന്ധനത്തിന്റെ വില 38 ശതമാനം കൂടിയതിനെ തുടര്‍ന്ന് യാത്രാനിരക്ക് കൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് വിവിധ എയര്‍ലൈനുകള്‍ വ്യക്തമാക്കി.
വ്യോമഗതാഗതത്തിനുള്ള ഇന്ധനത്തിന്റെ വില കൂടിയത് എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനച്ചെലവിനെ ബാധിച്ചിരിക്കുന്നുവെന്നും യാത്രാനിരക്ക് കൂട്ടേണ്ടതുണ്ടെന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് വ്യോമയാന ഗതാഗതമന്ത്രി പ്രഫുല്‍ പട്ടേലിനെ അറിയിച്ചിട്ടുണ്ട്. യാത്രാനിരക്ക് കൂട്ടുന്നതു സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ തീരുമാനമുണ്ടായേക്കും.
യുപിഎയിലെ ഘടകകക്ഷികളുമായും ഇടതുപക്ഷപാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയതിന് ശേഷമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ.












Click it and Unblock the Notifications