Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയെ വധിക്കാനെത്തിയവരെ കൊന്നു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിയ്ക്കാന്‍ എത്തിയ നാല് ലഷ്കര്‍ എ ത്വയിബ തീവ്രവാദികളെ വെടിവച്ചുകൊന്നു. ഒരു സ്ത്രീയടക്കം നാല് പേരടങ്ങിയ സംഘത്തെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജൂണ്‍ 15 ചൊവാഴ്ച പുലര്‍ച്ചെ വെടിവച്ച് കൊന്നത്.

നരേന്ദ്രമോഡിയെ വധിയ്ക്കാന്‍ ചില തീവ്രവാദികള്‍ ശ്രമം നടന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദിലെ വിമാനത്താവളത്തിനടുത്തുള്ള കോട്ടാര്‍പൂരില്‍ വച്ച് ഒരു വാഹനം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ വെടിവയ്പില്‍ നാല് പേരെയും വധിയ്ക്കുകയായിരുന്നു.

തീവ്രവാദികള്‍ നാല് പേരും ലഷ്കര്‍ എ ത്വയിബ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ പി.പി. പാണ്ഡെ പറഞ്ഞു. സ്ത്രീയും ഒരു പുരുഷനും ഇന്ത്യയില്‍ നിന്നുള്ളവരാണ്. മറ്റ് രണ്ട് പേരും പാകിസ്ഥാന്‍ സ്വദേശികളാണ്.

ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ഏതാനും ദിവസങ്ങള്‍ അവശേഷിയ്ക്കെയാണ് തീവ്രവാദികളുടെ ഈ നീക്കം. ഇതിനിടെ ബിജെപി നേതാക്കളായ അശോക് ഭട്ടിനെയും ഭരത് ബാരോട്ടിനെയും വധിയ്ക്കാന്‍ ശ്രമിച്ച ഛോട്ടാഷക്കീല്‍ സംഘത്തില്‍പ്പെട്ട രണ്ടു പേരെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+