പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ തീരുമാനം
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടുന്നതിന് ജൂണ്‍ 15 ചൊവാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയതായി അറിയുന്നു.
ചൊവാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം ഇതുസംബന്ധിച്ച അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും വില കൂട്ടുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ക്രൂഡ് ഓയിലിന്റെ വില അന്തര്‍ദേശീയ വിപണിയില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടണമെന്ന നിര്‍ദേശം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയില്‍ വന്നത്. പൊട്രോളിന്റെയും ഡീസലിന്റെയും വില ഒരു രൂപയ്ക്കും ഒന്നര രൂപയ്ക്കും ഇടയ്ക്ക് കൂട്ടുമെന്നാണ് സൂചന.
വില കൂട്ടിക്കൊണ്ടുള്ള ഉത്തരവ് എണ്ണ കമ്പനികളാണ് പുറപ്പെടുവിയ്ക്കേണ്ടത്. ഇതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. വിലകൂട്ടിക്കൊണ്ടുള്ള അറിയിപ്പ് എണ്ണ കമ്പനികള്‍ ജൂണ്‍ 16 ചൊവാഴ്ച വൈകീട്ടോടെ പുറത്തിറക്കിയേയ്ക്കും. പാചക വാതക വിലയിലും കാര്യമായ കയറ്റം ഉണ്ടാവും.












Click it and Unblock the Notifications