കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിആര്‍എസ് ആന്ധ്ര മന്ത്രിസഭയില്‍ ചേരും

  • By Staff
Google Oneindia Malayalam News

ദില്ലി: തെലുങ്കാന രാഷ്ട്രസമിതി(ടിആര്‍എസ്) ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പങ്കാളിയാവുന്നു. ആന്ധ്രയില്‍ ചന്ദ്രബാബുനായിഡുവിന്റെ ഭരണത്തെ താഴെയിറക്കിയ കോണ്‍ഗ്രസ് മുന്നണിയില്‍ ടിആര്‍എസ് പങ്കാളിയായിരുന്നു.

ജൂണ്‍ 21ന് ടിആര്‍എസ് ആന്ധ്ര മന്ത്രിസഭയില്‍ ചേരുമെന്ന് മുഖ്യമന്ത്രി രാജശേഖര്‍ റെഡ്ഡി ജൂണ്‍ 15 ചൊവാഴ്ച അറിയിച്ചു.

പക്ഷെ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരാതെ ടിആര്‍എസ് മാറിനില്ക്കുകയായിരുന്നു. പ്രത്യേക തെലുങ്കാന സംസ്ഥാനത്തിന് വേണ്ടി വാദിക്കുന്നവരായതിനാല്‍ ടിആര്‍എസിനെ മന്ത്രിസഭയില്‍ എടുക്കുന്നതില്‍ പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. പക്ഷെ ടിആര്‍എസ് കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിയായിരുന്നു.

ആന്ധ്രയില്‍ നിന്നുള്ള ഒരു രാജ്യസഭാ സീറ്റ് സിപിഎമ്മിന് നല്കുമെന്നും രാജശേഖര്‍ റെഡ്ഡി പറഞ്ഞു. മിക്കവാറും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയ്ക്ക് ഈ സീറ്റ് നല്കുമെന്ന് കരുതുന്നു.

ടിആര്‍എസിന് ആറ് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിയ്ക്കുമെന്ന് കരുതുന്നു. തെലുങ്കാനപ്രശ്നം പരിഹരിച്ച് കഴിഞ്ഞതിനാല്‍ മന്ത്രിസഭയില്‍ ചേരാന്‍ പറ്റിയ സമയമാണിതെന്ന് ടിആര്‍എസ് നേതാവ് റാവു പറഞ്ഞു. പുതിയ കേന്ദ്രസര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയിലും രാഷ്ട്രപതിയുടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലും തെലുങ്കാന സംസ്ഥാനം വേണമെന്ന് വ്യക്തമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X