വിഎസിനും കരുണാകരനും അറസ്റുവാറണ്ട്
ആലപ്പുഴ: പ്രതിപക്ഷനേതാവും ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററുമായ വി.എ സ്. അച്യുതാനന്ദനും ദേശാഭിമാനി പത്രത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷറായ പി. കരുണാകരന്‍ എം.പിക്കും ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതി അറസ്റു വാറണ്ട് പുറപ്പെടു വിച്ചു.
ഇരുവര്‍ക്കുമെതിരെയുള്ള അപകീര്‍ത്തികേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ടി.യു. മാത്തുക്കുട്ടി വാറണ്ട് പുറപ്പെടുവിച്ചത്. പുന്നപ്ര യു.പി. സ്കൂള്‍ ഹെഡ്മാസ്റര്‍ കലവൂര്‍ വേലായുധഭവനില്‍ വി.എസ്. രാജേന്ദ്രനാണ് ഇരുവര്‍ക്കുമെതിരെ കേസ് കൊടുത്തത്.
ആരോപണവിധേയനായ പ്രധാന അധ്യാപകനെ മാറ്റണമെന്ന തലക്കെട്ടില്‍ 2003 മാര്‍ച്ച് 27ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തനിക്ക് അപകീര്‍ത്തികരമാണെന്ന് ആരോപിച്ചാണ് ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്റര്‍ വി.എസ്. അച്യുതാനന്ദന്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി. കരുണാകരന്‍, ആലപ്പുഴ ബ്യൂറോ ചീഫായിരുന്ന പി. ജയനാഥ് എന്നിവര്‍ക്കെതിരെ രാജേന്ദ്രന്‍ കേസ് നല്‍കിയത്.
പത്രറിപ്പോര്‍ട്ടില്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ചാണ് കേസ് നല്‍കിയത്.












Click it and Unblock the Notifications