അങ്കമാലിയില്‍ വീട്ടില്‍ സ്പോടനം
അങ്കമാലി: വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഒരു മാസം പ്രായമായ കൈക്കുഞ്ഞടക്കം ആറ് പേര്‍ക്ക് പരിക്ക്. സ്ഫോടനത്തിന്റെ ശക്തിയില്‍ കോണ്‍ക്രീറ്റ് വീട് നിലംപൊത്തി.
ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മള്ളുശ്ശേരി നാല് സെന്റ് കോളനിയില്‍ ജൂണ്‍ 15 ചൊവാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്.
കുന്നത്ത് പള്ളിച്ചാത്തന്‍ മകന്‍ കുമാരന്‍(40), ഭാര്യ ഗീത(35), മകള്‍ ഗായത്രി, കുമാരന്റെ സഹോദരി ലീല, അമ്മ കുറുമ്പക്കുട്ടി, ലീലയുടെ ഒരു മാസം പ്രായമായ കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതില്‍ ദേഹമാസകലം പൊള്ളലേറ്റ കുറുമ്പക്കുട്ടിയുടെയും ഗായത്രിയുടെയും നില ഗുരുതരമാണ്. ഗായത്രി മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications