ഫാക്ട്: വില്പനനികുതി കുറയ്ക്കാന്‍ ധാരണ
തിരുവനന്തപുരം: ഫാക്ടിനെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ വില്പനനികുതി നാല് ശതമാനമായും പാട്ടത്തുക പകുതിയായും കുറയ്ക്കാന്‍ ധാരണയായി.
അതേ സമയം വൈദ്യുതി നിരക്ക് കുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി. വില്പനനികുതി 17.5 ശതമാനനത്തില്‍ നിന്നാണ് നാല് ശതമാനമായി കുറച്ചത്.
ഫാക്ടിനെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയാല്‍ എന്തു വിട്ടുവീഴ്ചക്കും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂണ്‍ 15 ചൊവാഴ്ച കേന്ദ്ര പെട്രോളിയം സഹമന്ത്രി റഹ്മാന്‍ഖാനുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതിനിരക്ക് ഒഴികെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉദ്യോഗസ്ഥതലത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫാക്ടിനെ രക്ഷപ്പെടുത്താന്‍ കേന്ദ്രം ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി റഹ്മാന്‍ഖാന്‍ പറഞ്ഞു. ഇതിന്റെ പ്രഖ്യാപനം ഏതാനും ആഴ്ചകള്‍ക്കകം ഉണ്ടാകും.












Click it and Unblock the Notifications