അക്രമികള്‍ കാര്‍ തടഞ്ഞ് ഒരു കോടി തട്ടി
ചാലക്കുടി: അര്‍ധരാത്രി ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി എട്ടംഗ അക്രമിസംഘം ഒരു കോടി രൂപ തട്ടിയെടുത്തതായി പരാതി.
ഗള്‍ഫില്‍ നിന്നും പണം നാട്ടിലെത്തിച്ചുകൊടുക്കുന്ന സി ആന്റ് സി കമ്പനിയുടെ പണമാണ് തട്ടിക്കൊണ്ടുപോയത്. ചാലക്കുടി പാലത്തിന് സമീപം വച്ച് അക്രമികള്‍ മാരകായുധങ്ങളുമായി കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാര്‍ തടയുകയായിരുന്നു.
ജൂണ്‍ 15 ചൊവാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം നടന്നത്. ഹ്യുണ്ടായി ആക്സന്റ് കാര്‍ തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ കാറിലുണ്ടായിരുന്നവരെ പിടിച്ചിറക്കി. കാറില്‍ പണം വച്ചതെവിടെയെന്ന് മനസിലാക്കിയതിന് ശേഷം മറ്റൊരാളെ മേലൂര്‍ പൂലാനിയില്‍ ഇറക്കിവിട്ടു. ആക്രമണത്തില്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശി ബിജു(22)വിനെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ കോട്ടയത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അക്രമികളാരെന്നതിനെ പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications