Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി അക്രമം: രണ്ട് പേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: കെപിസിസി നേതൃയോഗസ്ഥലത്തുണ്ടായ അക്രവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രണ്ട് പേരെ കൂടി അറസ്റ് ചെയ്തു. ശിവപ്രസാദ്, മണി ഈഞ്ചയ്ക്കല്‍ എന്നിവരാണ് ജൂണ്‍ 14 ചൊവാഴ്ച പൊലീസിന്റെ പിടിയിലായത്.

ഈഞ്ചയ്ക്കലിലെ ഒരു ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പൊലീസ് ഇവരെ അറസ്റ് ചെയ്തത്. രാജ്മോഹന്‍ ഉണ്ണിത്താനു ശരത്ചന്ദ്രപ്രസാദും സഞ്ചരിച്ച വാന്‍ തകര്‍ക്കാന്‍ ശ്രമിച്ചവരില്‍ ഒരാളാണ് ശിവപ്രസാദ്. ഏഴ് പേരെയാണ് കേസില്‍ ഇതുവരെയായി പൊലീസ് അറസ്റ് ചെയ്തത്.

അതിനിടെ പൊലീസ് അന്വേഷണം കൊച്ചിയിലും വ്യാപിപ്പിച്ചു. പ്രധാനപ്രതികളില്‍ ചിലര്‍ കൊച്ചിയിലും പരിസരത്തും ഉണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

അക്രമത്തിന് ഗൂഢാലോചന നടത്തിയത് ആരാണെന്നതു സംബന്ധിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഗൂഢാലോചന നടന്നതായി കരുതുന്ന തൈക്കാട് ഗസ്റ് ഹൗസിലെ ജീവനക്കാരെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+