കേരളത്തില്‍ ലോഡ് ഷെഡിംഗ് നിര്‍ത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന അരമണിക്കൂര്‍ ലോഡ് ഷെഡിംഗ് ജൂണ്‍ 15 ചൊവാഴ്ച മുതല്‍ ഒഴിവാക്കും.
ലോഡ്ഷെഡിംഗ് ചൊവാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി എ.കെ ആന്റണി പ്രഖ്യാപിച്ചിരുന്നു. കാലവര്‍ഷം നേരത്തെയെത്തി ജലസംഭരണികളിലെ നില മെച്ചപ്പെട്ടതിനാലാണ് ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ഇപ്പോള്‍ ആകെ സംഭരണശേഷിയുടെ 21.57 ശതമാനം വെള്ളം അണക്കെട്ടുകളിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണ്. ലോഡ് ഷെഡിംഗ് പിന്‍വലിയ്ക്കല്‍ അല്പം കഴിഞ്ഞ് മതിയെന്ന അഭിപ്രായമാണ് വൈദ്യുതി ബോര്‍ഡിനുള്ളത്. പക്ഷെ പൊതുജനാഭിപ്രായം മാനിച്ചാണ് നേരത്തെ ലോഡ് ഷെഡിംഗ് പിന്‍വലിയ്ക്കുന്നത്.












Click it and Unblock the Notifications